രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Monday 6 March 2017 7:19 pm IST

പാനൂര്‍: പൊയിലൂര്‍ ശ്രീ മുത്തപ്പന്‍ സേവാസമിതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തലശേരി ജനറല്‍ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിളക്കോട്ടൂര്‍ യുപി സ്‌ക്കൂളില്‍ നടന്ന ക്യാമ്പ് പ്രമുഖ വ്യവസായി അത്തോളില്‍ വാസു ഉദ്ഘാടനം ചെയ്തു. എം.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു .ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ് ടി.പി.സുരേഷ്ബാബു പ്രഭാഷണം നടത്തി. എ.ടി.തിലകന്‍ സ്വാഗതവും ടി.പി.ബാബു നന്ദിയും പറഞ്ഞു. സേവാസമിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം നേത്രദാനം നല്‍കിയും മാതൃകയായിരുന്നു. 250 പേരാണ് നേത്രദാന സമ്മതപത്രത്തില്‍ ഒപ്പിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.