കണ്ണൂര്‍: കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് മേഖലയിലെ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കണമെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി പി.ശശിധരന് ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലാ വാണിജ്യ വ്യവസായ മസ്ദൂര്‍സംഘ് (ബഎംഎസ്) കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമനിധി വിജ്ഞാപനത്തില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍പോലും വെട്ടിച്ചുരുക്കുന്ന നടപടികളാണ് ബോര്‍ഡ് സ്വീകരിക്കുന്നത്. തികച്ചും തെറ്റായ ഇത്തരം നടപടകള്‍ തിരുത്തേണ്ടതാണ്. ഏതൊരു സ്ഥാപനത്തിലും ഒരു തൊഴിലാളി ജോലിയില്‍ നിയമിക്കപ്പെടുന്നതോടൊപ്പം സാമൂഹ്യ സുരക്ഷ പദ്ധതിയായ ഇപിഎഫ്, ഇഎസ്ഐ തുടങ്ങിയ ആനുകൂല്യങ്ങള്‍ നിയമപരമായി ലഭ്യമാക്കുന്ന നിയമ നിര്‍മ്മാണമാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനു തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സമ്മേളനത്തിന് ജില്ലാ പ്രസിഡണ്ട് അഡ്വ.പ്രമോദി കാളിയത്ത് അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡണ്ട്, അഡ്വ.കെ.പി.സുരേഷ് കുമാര്‍, ജില്ലാ സെക്രട്ടറി സി.വി.തമ്പാന്, പി.രഞ്ചന്‍, എം.ബാലന്, കെ.രാജന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: