ഇരിട്ടി : ഉളിക്കലില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം. അക്രമത്തില്‍ പരിക്കേറ്റ ശ്യാം രാജ് (21), ടോണി (22) എന്നീ രണ്ടു ബിജെപി പ്രവര്‍ത്തകരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി ഉളിക്കല്‍ മണ്ഡപപ്പറമ്പ് ടൗണിനടുത്ത് വെച്ചായിരുന്നു അക്രമം. നാല് ബൈക്കുകളിലായി എത്തിയ ചന്ദ്രബാബു, നീരജ് തൈപ്പറമ്പില്‍, മാത്തുണ്ണി എന്ന റോബിന്, അരുണ്‍ തുടങ്ങി എട്ടോളം പേര് അടങ്ങുന്ന സി പി എം സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവര്‍ പറഞ്ഞു.
ഉളിക്കലില്‍ തുടര്‍ച്ചയായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെയും ഓഫീസുകള്‍ ക്കെതിരെയും സിപിഎം നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ സംഭവവുമെന്ന് ആര്‍എസ് എസ് ഉളിക്കല്‍ മണ്ഡല് കാര്യകാരി ആരോപിച്ചു. പോലീസിന്റെ നിഷ്ക്രിയത്വമാണ് ഇതിനു പിന്നില്‍ . നാട്ടില്‍ അക്രമം അഴിച്ചു വിടുന്ന ഇത്തരം ക്രിമിനലുകളെ നിലക്ക് നിര്‍ത്താന്‍ സിപിഎം നേതൃത്വം തയ്യാറാവണം. അക്രമത്തില്‍ പങ്കാളികളായവരെ ഉടനടി പിടികൂടി നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ പോലീസ് തായ്യാറാവണമെന്നും ആര്‍എസ്എസ് ഉളിക്കല്‍ മണ്ഡല് കാര്യവാഹ് ഗിരീഷ് പരിക്കളം അധികൃതരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: