ബീജിംഗ്: ചൈനയുടെ പ്രതിരോധ ബജറ്റില്‍ വന്‍ വര്‍ധന.15200 കോടി അമേരിക്കന്‍ ഡോളറാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഏഴുശതമാണ് വര്‍ധന.ഇന്ത്യ പ്രതിരോധത്തിനായി ബജറ്റില്‍ വകയിരുത്തിയതിനെക്കാള്‍ മൂന്നിരട്ടി കൂടുതലാണിത്.
അമേരിക്കന്‍ പ്രതിരോധ ചെലവുകള്‍ പത്തുശതമാനം വര്‍ധിപ്പിക്കാന്‍ പ്രസിഡന്‍്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറെടുക്കന്ന സാഹചര്യത്തിലാണ് ചൈന പ്രതിരോധ ചെലവ് വര്‍ധിപ്പിക്കുന്നത്.
ചൈന പ്രതിരോധ ചെലവ് ഏഴുശതമാനം വര്‍ധിപ്പിക്കുമെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതാദ്യമായാണ് ചൈന ഇത്രയും തുക പ്രതിരോധത്തിനായി നീക്കി വയ്ക്കുന്നത്.
പ്രതിരോധ ചെലവ് വര്‍ധിപ്പിച്ചതിനെ ചൈനീസ് ഉദ്യോഗസ്ഥര്‍ ന്യായീകരിച്ചു.അമേരിക്ക പ്രതിരോധ ബജറ്റില്‍ പത്തു ശതമാനം വര്‍ധനയാണ് നിര്‍ദേശിക്കുന്നത്.ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ ചൈനയുടെ വര്‍ധന വളരെ കുറവാണെന്ന അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: