ഇടുക്കി: വയോധികയെ ക്ഷേത്രത്തില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പൂജാരിയെ റിമാന്‍ഡ് ചെയ്തു. മുണ്ടക്കയം മടുക്കപള്ളിക്കാട്ടില് വൈശാഖ്(20) ആണ് റിമാന്‍ഡ് ചെയ്തത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ. കഴിഞ്ഞ 13ന് വൈകിട്ട് നാലിനാണ് സംഭവം. 69 വയസുകാരിയെ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. ക്ഷേത്ര പൂജാരി അവധിയായതിനാല്‍ ഒരു ദിവസത്തെ പൂജയ്ക്കായി എത്തിയതായിരുന്നു യുവാവ്.
വയോധിക ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. തുടര്‍ന്ന് വനിതാ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വീട്ടില്‍ നിന്നും വൈശാഖിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: