ഇളമ്പള്ളി ശാസ്താ ക്ഷേത്രത്തില്‍ ഇന്ന് കൊടിയേറ്റ്

Monday 6 March 2017 9:11 pm IST

ഇളമ്പള്ളി: ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് ഇന്നു കൊടിയേറും. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം നടക്കുന്ന കൊടിയേറ്റിന് തന്ത്രി ഭദ്രകാളി മറ്റപ്പള്ളി മന നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വവും മേല്‍ശാന്തി ചെമ്പകശേരി മഠം ഉണ്ണിക്കൃഷ്ണ ശര്‍മ സഹകാര്‍മികത്വവും വഹിക്കും. എല്ലാ ദിവസവും രാവിലെ അഷ്ടാഭിഷേകവും വൈകിട്ട് പുഷ്പാഭിഷേകവും രാത്രി കളംപാട്ട് ദര്‍ശനവും ഉണ്ടാകും. ഇന്നു രാവിലെ 8ന് കൊടിക്കൂറ, കൊടിക്കയര്‍ സമര്‍പ്പണം നടക്കും. 10ന് കളഭാഭിഷേകം, ചതുശതനിവേദ്യം. 10.30ന് പുതുതായി നിര്‍മിച്ച മന്ദിരത്തിന്റെ സമര്‍പ്പണം തന്ത്രി നിര്‍വഹിക്കും. തിരുവരങ്ങില്‍ രാത്രി 7ന് തിരുവരങ്ങുണര്‍ത്തല്‍- സിനിമാതാരം പ്രദീപ് കോട്ടയം. തുടര്‍ന്ന് സോപാനസംഗീതം-ബേബി എം. മാരാര്‍. രാത്രി 8.30ന് പാലാ സൂപ്പര്‍ ബീറ്റ്സിന്റെ ഗാനമേള. രണ്ടാം ഉത്സവദിനമായ എട്ടിന് രാവിലെ 7ന് അഷ്ടാഭിഷേകം, ശ്രീബലി. വൈകിട്ട് 6ന് കാഴ്ചശ്രീബലി. രാത്രി 8.30ന് മ്യൂസിക്കല്‍ ഫ്യൂഷന്‍-മാസ്റ്റര്‍ മ്യൂസിക് കോട്ടയം. 9ന് രാവിലെ 11.30ന് ഉത്സവബലി ദര്‍ശനം തുടര്‍ന്നു പ്രസാദമൂട്ട്. വൈകിട്ട് 6ന് കാഴ്ചശ്രീബലി. രാത്രി 7.30ന് തിരുവാതിര- എന്‍എസ്എസ് വനിതാസമാജം. 10ന് രാവിലെ 10ന് ഉത്സവബലി, പ്രസാദമൂട്ട്. 11.30ന് ദര്‍ശനം. വൈകിട്ട് 5ന് കാഴ്ചശ്രീബലി. രാത്രി എട്ടിന് തിരുവനന്തപുരം അക്ഷയശ്രീയുടെ നൃത്തസംഗീതനാടകം- കുംഭകര്‍ണന്‍. 11ന് രാവിലെ 10ന് അക്ഷരശ്ലോകസദസ്. 11ന് ഉത്സവബലി ദര്‍ശനം. ഉച്ചകഴിഞ്ഞ് 1.30 മുതല്‍ മേജര്‍സെറ്റ് പകല്‍കഥകളി- ബകവധം (സമ്പൂര്‍ണം). സമര്‍പ്പണം രംഗശ്രീ കഥകളി ക്ലബ്ബിനു വേണ്ടി സെക്രട്ടറി വി.എ. ശിവശങ്കരപ്പിള്ള. വൈകിട്ട് 6ന് കാഴ്ചശ്രീബലി, ശ്രീഭൂതബലി. രാത്രി 8ന് കാവടി, ഹിഡുംബന്‍ പൂജ. രാത്രി 9.30ന് സര്‍ഗസംഗീതം-ആനിക്കാട് ദേശസേവനി മെലഡീസ്. 12ന് രാവിലെ 7.30ന് ശ്രീബലി, 9ന് പുരാണപാരായണം, വൈകിട്ട് 6ന് കാഴ്ചശ്രീബലി. രാത്രി 7ന് നാരായണീയ പാരായണം. 7.30ന് ഡാന്‍സ്- ശ്രീഭദ്രാ ഡാന്‍സ് അക്കാദമി പള്ളിക്കത്തോട്. 9.30ന് തിരുവനന്തപുരം സംസ്‌കൃതിയുടെ നാടകം- മേരാ നാം ജോക്കര്‍. 13ന് പള്ളിവേട്ട ഉത്സവം. പുലര്‍ച്ചെ 5ന് എണ്ണക്കാവടി. രാവിലെ 8ന് ശ്രീബലി എഴുന്നള്ളിപ്പ്. രാവിലെ 10ന് മണക്കാട്ട് ശ്രീഭദ്രാ ഭജന്‍സിന്റെ ഭജന്‍സ്. 10 മുതല്‍ കാവടി ഘോഷയാത്ര. വൈകിട്ട് 4ന് കാഴ്ചശ്രീബലി, പകല്‍പ്പൂരം. പ്രമുഖ ഗജവീരന്മാര്‍ അണിനിരക്കും. ഗജരാജന്‍ കൊങ്ങാട്ട് കുട്ടിശങ്കരന്‍ ഭഗവാന്റെ പൊന്‍തിടമ്പേറ്റും. തിരുമറയൂര്‍ രാജേഷ് മാരാരുടെയും സംഘത്തിന്റെയും പാണ്ടിമേളവും അങ്ങാടിപ്പുറം ദേവന്റെ പ്രാമാണിത്വത്തില്‍ മേജര്‍സെറ്റ് പഞ്ചവാദ്യവും മേളക്കൊഴുപ്പേകും. രാത്രി 10.30ന് തിരുവനന്തപുരം ഹരിതകലയുടെ കോമഡി ഷോ. പുലര്‍ച്ചെ 1ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 2.30ന് ആകാശവിസ്മയം. 14ന് ആറാട്ട് ഉത്സവം. രാവിലെ 7.30ന് ആറാട്ട്ബലി. 9.30ന് ആറാട്ട് എഴുന്നള്ളിപ്പ്, തിരുആറാട്ട് തുടര്‍ന്ന് ആറാട്ട് എതിരേല്‍പ്പ്. ഗുരുവായൂര്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ 50-ല്‍പ്പരം കലാകാരന്മാര്‍ അണിനിരക്കുന്ന പാണ്ടിമേളം. 12ന് ചതുശതനിവേദ്യം. 12.30ന് കൊടിയിറക്ക, കലശാഭിഷേകം തുടര്‍ന്ന് ആറാട്ട് സദ്യ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.