ചാവക്കാട്: വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ബിജെപി പ്രവര്ത്തകന് നേരെ സി.പി.എം അക്രമം.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ മൂന്നംഗ സിപിഎം സംഘം അക്രമം അഴിച്ചുവിട്ടത്.
തലക്കും കാലിനും പരിക്കേറ്റ ഓട്ടോ െ്രെഡവറും ബിജെപി പ്രവര്‍ത്തകനുമായ മേനോത്ത് മനോജിനെ ചാവക്കാട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടപ്പുറം സ്വദേശികളായ .അനീഷ്, വി ബി, സിത്ത് തുടങ്ങിയ സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് മനോജ് പോലീസിന് മൊഴിനല്‍കി. ആറുമാസം മുന്നേ മനോജിന്റ സഹോദരി പുത്രന് ശ്രമീഷിനെ ഇതേ സംഘം മര്‍ദ്ദിച്ചതായി കേസ്സ് നിലവിലുണ്ട്. വിശ്വനാഥ ക്ഷേത്രോത്സവത്തിന് അക്രമം പതിവായെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: