പാലാ: സെന്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളേജില്‍ എന്‍കോണ്‍ ഗ്രീന്‍ ക്ലബ്, സോഷ്യല്‍ സര്‍വീസ് സെല്‍, എന്നിവയുടെ ആഭിമുഖ്യത്തില്‍ ജല ദൗര്‍ലഭ്യത്തെക്കുറിച്ച് ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. കോളേജില്‍ ജലം സംരക്ഷിക്കുന്നതിനുവേണ്ടി എടുത്തിരിക്കുന്ന നടപടി ക്രമങ്ങളെക്കുറിച്ച് കോളേജ് ചെയര്മാന് ഡോ. ജോസഫ് കൊല്ലംപറമ്പില്‍ ക്ലാസെടുത്തു. സമ്മേളനത്തില്‍ കോളേജ് മാനേജര്‍ ഫാ. മാത്യു കോരംകുഴ, ബര്‍സാര്‍ ഫാ. ജോണ്‍ പാലിത്തോട്ടം, പ്രിന്‍സിപ്പാള്‍ ഡോ. സി.ജെ. ജോസഫ്, ഇലക്ട്രിക്കല്‍ വിഭാഗം മേധാവി പ്രൊഫ. പി.വി. വര്‍ക്കി, എം. ബി. എ വിഭാഗം മേധാവി പ്രൊഫ. ജി.എം. തരകന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: