വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചസംഭവം: യുവമോര്‍ച്ച ഡിവൈ എസ്പി ഓഫീസ് മാര്‍ച്ച് നടത്തി

Monday 6 March 2017 9:14 pm IST

കാഞ്ഞിരപ്പള്ളി: ഹെല്‍മറ്റ് വേട്ടക്കിടെ പള്ളിക്കത്തോട് പോലീസ് അകാരണമായി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിനെതിരെ യുവമോര്‍ച്ച കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊന്‍കുന്നം ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പള്ളിക്കത്തോട് മുക്കാലി റൂട്ടില്‍ വച്ച് കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച പള്ളിക്കത്തോട് എസ് ഐ അനില്‍കുമാറിനെ സസ്‌പെന്റ് ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് വി. എന്‍. മനോജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ യുവമോര്‍ച്ച കാഞ്ഞിരപ്പളി നിയോജക മണ്ഡലം പ്രസിഡന്റ് വിഷ്ണു എസ് നായര്‍ അധ്യക്ഷത വഹിച്ചു. കോട്ടയം യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, യുവമോര്‍ച്ച ജില്ല സെക്രട്ടറി സോബിന്‍ലാല്‍, ജില്ല വൈസ് പ്രസിഡന്റ് മഹേഷ് ,ജില്ല ട്രഷറര്‍ സന്ദീപ് ,സംസ്ഥാന സമിതി അംഗം വിനയകുമാര്‍, എബിവിപി ജില്ലാ ജോ. കണ്‍വീനര്‍ മണിക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.