എരുമേലി: ടൗണില്‍ കൊച്ച് തോട് കൈയ്യേറി സ്വകാര്യവ്യക്തി അനധികൃത കെട്ടിട നിര്‍മ്മാണം നടത്തുന്നതായി ആക്ഷേപം. സ്വകാര്യ ബസ് സ്റ്റാന്റിനു സമീപത്താണ് കൈയേറ്റവും അനധികൃത നിര്‍മ്മാണവും നടക്കുന്നത് . തോടരുകിലെ നിലവിലുള്ള കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ തോട് കൈയ്യേറിയാണ് കെട്ടിയെടുക്കുന്നത്. തോട്ടില്‍ നിന്നും നടയും കെട്ടി കെട്ടിടത്തിനോട് ചേര്ന്നഭാഗം കോണ്‍ക്രീറ്റ് ചെയ്തിരിക്കുകയാണ്. എന്നാല്‍ കൊച്ചുതോട്ടിലെ വിവിധയിടങ്ങളില്‍ ഇത്തരത്തില്‍ വ്യാപക കൈയ്യേറ്റം നടത്തിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. കെട്ടിടം നിര്‍മ്മിക്കുന്നവര്‍ തോട് കൈയ്യേറി കെട്ടിയെടുക്കുന്നതോടെ തോടിന്റെ വീതി കുറയുകയും നീരൊഴുക്ക് തന്നെ നിലച്ചിരിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. ഇക്കാര്യത്തില്‍ പഞ്ചായത്ത് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: