പോലീസിന്റെ ഗുണ്ടായിസം അവസാനിപ്പിക്കണം: യുവമോര്‍ച്ച

Monday 6 March 2017 9:19 pm IST

കോട്ടയം: യുവമോര്‍ച്ച ചേന്നമ്പള്ളി യൂണിറ്റ് സെക്രട്ടറി ദീപക് അജിത്തിനെ(19)പള്ളിക്കത്തോട് എസ്‌ഐ അകാരണമായി മര്‍ദ്ദിച്ചതില്‍ യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതു മുതല്‍ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരെ മനഃപൂര്‍വ്വം കള്ളക്കേസുകളില്‍പ്പെടുത്തുകയും അകാരണമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതായി യുവോമര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍ ആരോപിച്ചു. ഇത്തരം ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത അധികാരികള്‍ക്ക് രേഖാമൂലം പരാതി നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ള പോലീസുകാര്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ജില്ലയില്‍ സംഘടിപ്പിക്കാന്‍ യുവമോര്‍ച്ച തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.