കോട്ടയം: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി പോഷക സംഘടനയായ ഗായത്രി സ്വയം സഹായ സംഘ പ്രവര്‍ത്തകര്‍ക്കായി 26ന് സമിതിയുടെ നേതൃത്വത്തില്‍ ചെറുകിട തൊഴില്‍ സംരംഭ ബോധവത്ക്കരണ ഏകദിന സെമിനാര്‍ നടത്തുവാന്‍ പ്രസിഡന്റ് കെ.എന്‍.ഗോപിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സംയുക്തയോഗം തീരുമാനിച്ചു. കെ.ആര്.സുധീന്ദ്രന്‍, മരിമറ്റം സദാനന്ദന്, പി.ഉദയഭാനു, എ.രാജന്, കെ.കെ.രാജപ്പന്, പി.ബി.രാജന്, കെ.എസ്.മോഹനന്, സരസമ്മ കൃഷ്ണന്, പി.ബി.രതീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: