വെള്ളൂര്‍: വെള്ളൂര്‍ 457-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ യോഗത്തില്‍ വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശ്രീനാരായണ പ്രാര്‍ത്ഥനാലയത്തിന്റെ ഉദ്ഘാടനം തലയോലപ്പറമ്പ് എസ്എന്‍ഡിപി യുണിയന്‍ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് വി.ഡി. റോജി അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം യൂണിയന് പ്രസിഡന്റ് പത്മിനിടീച്ചര്‍, വനിതാസംഘം സെക്രട്ടറി സിജി സതീഷ്, പ്രസിഡന്റ് ബെറ്റി അനില്‍കുമാര്‍, ശാഖാ സെക്രട്ടറി വിജയന്, അഡ്വ. അനില്‍കുമാര്‍, എ.ജി. രമണന്, പീതാംബരന്, എസ്.എസ്. അനില്‍കുമാര്‍, കവിത അനില്‍കുമാര്‍ ഇടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: