പുകയില ഉത്പന്നങ്ങള്‍ ബീഹാറിലും നിരോധിച്ചു

Thursday 31 May 2012 1:21 pm IST

ന്യൂദല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തു പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നതു പൂര്‍ണമായും നിരോധിക്കുമെന്ന് ബിഹാര്‍ സര്‍ക്കാര്‍. മധ്യപ്രദേശ്, കേരളം എന്നിവയ്ക്കു പിന്നാലെയാണു ബിഹാറിന്റെ നടപടി. നിരോധന ഉത്തരവ് നിലവില്‍ വന്നുവെന്നു ഫുഡ് സെക്യൂരിറ്റി കമ്മിഷണര്‍ സജ്ഞയ് കുമാര് അറിയിച്ചു‍. ഒരു വര്‍ഷത്തിനുള്ളില്‍ നിരോധനം പൂര്‍ണമായും നടപ്പാക്കുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കു മൂന്നു ലക്ഷം രൂപ വരെ പിഴ ചുമത്തുമെന്നും അദ്ദേഹം അറിയിച്ചു. മധ്യപ്രദേശിനും കേരളത്തിനും പുറമേ പാന്‍ ഉല്‌പന്നങ്ങള്‍ നിരോധിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ്‌ ബിഹാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.