കോട്ടയം: എസ്എസ് എല്‍ സി പരീക്ഷ നാളെ തുടങ്ങും. ജില്ലയില്‍ 21892 വിദ്യര്‍ത്ഥികളാണ് ഇക്കുറി പരീക്ഷയെഴുതുന്നത്. ഇതില്‍ 10924 പേര് ആണ്‍കുട്ടികളും 10968 പേര് പെണ്‍കുട്ടികളുമാണ്. ആകെ 256 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. കോട്ടയം ഡിഇഒയുടെ പരിധിയില്‍ 93 ഉം, കടുത്തുരുത്തി41, കാഞ്ഞിരപ്പള്ളി71, പാല 51 എന്നിങ്ങനെയാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തുന്നത് എം. ടി സെമിനാരി സ്കൂളാണ്. 380 പേര്. ഏറ്റവും കുറവ് കോട്ടയം മോഡല്‍ സ്കൂളിലാണ്. ആറു പേര്. ജില്ലാ കളക്ടര്‍ സി.എ. ലതയുടെ നേതൃത്വത്തില്‍ പരീക്ഷയുടെ സുരക്ഷാ സംവിധാനങ്ങളും ഒരുക്കങ്ങളും വിലയിരുത്തിയതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ചോദ്യപേപ്പറുകളും ഉത്തരക്കടലാസുകളും കൊണ്ടുപോകുമ്പോള്‍ ആവശ്യമായ പോലീസ് സുരക്ഷാ സംവിധാനങ്ങളും ചോദ്യപേപ്പറുകള്‍ ലീഡ് ബാങ്കിലും ട്രഷറിയിലും സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: