വിലക്കയറ്റം രൂക്ഷം സര്‍ക്കാര്‍ നടപടി പാളുന്നു

Monday 6 March 2017 9:28 pm IST

  • ആലപ്പുഴ: വിലക്കയറ്റം രൂക്ഷമായി. പച്ചക്ക,പലവ്യജ്ഞനം, മത്സ്യം എന്നിവയ്ക്കാണ് വിലകുത്തന ഉയര്‍ന്നത്. പലവ്യജ്ഞനങ്ങളില്‍ ചിലതിന് അല്പംവില കുറഞ്ഞിട്ടുണ്ട്. വിലക്കയറ്റം തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഹോട്ടല്‍ ഭക്ഷണത്തിന് വിലവര്‍ദ്ധിപ്പിക്കാതെ നിവര്‍ത്തിയില്ലന്നാണ് ഭൂരിഭാഗം ഹോട്ടല്‍ ഉടമകളും പറയുന്നത്. പാല്‍വില ലിറ്ററിന് നാല് രൂപ ഉയര്‍ ന്നതോടെ ചായക്ക് രണ്ടുരൂപ വരെ ചില കടകള്‍ കൂട്ടി. ഹോട്ടലിനെ ആശ്രയിച്ചുകഴിയുന്ന സാധാരണക്കാരാണ് ഇതുമൂലം ദുരിതത്തിലാകുന്നത്.
  • പാലിന്റെയും പഞ്ചസാരയുടെയും ഇന്നത്തെ വിലയ്ക്ക് പത്ത് രൂപയ്ക്ക് ചായ കൊടുത്താലെ മുതലാകുവെന്നാണ് കടക്കാര്‍ പറയുന്നത്. ജിഎസ്ടി നിലവില്‍ വരുന്നതോടെ തട്ടുകടകളും നികുതി വലയില്‍ പ്പെടുമെന്നതിനാല്‍ തട്ടുകടയിലെ ഭക്ഷണത്തിനും ചെലവേറും. ചായയ്ക്ക് മാത്രമല്ല മസാലദോശ, നെയ്‌റോസ്റ്റ്, ഉഴുന്നുവട തുടങ്ങി എണ്ണപലഹാരങ്ങള്‍ക്കെല്ലാം വിലയേറും. 33 രൂപയായിരുന്ന പഞ്ചസാരയ്ക്ക് ഇപ്പോള്‍ 45 രൂപയാണ്. പാലിനും വിലകൂട്ടി ഇങ്ങനെ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നത് ചെറുകിട കച്ചവടക്കാരെയാണ് ബാധിക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ നടത്തിയ എല്ലാശ്രമങ്ങളും പരാജയപ്പെട്ടു. എന്നാല്‍ വിലവര്‍ദ്ധനവ് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പച്ചക്കറികളുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. കഴിഞ്ഞ വാരത്തിനേക്കാള്‍ ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ പച്ചക്കറികള്‍ക്ക് നവംബര്‍ മുതല്‍ ജനുവരി 15 വരെയുണ്ടായിരുന്ന വിലയുടെ മൂന്നിരട്ടി വിലയാണ് ഇപ്പോള്‍. ഇതോടെ പച്ചക്കറി വില്‍പ്പനകുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. ഓരോ ഇനത്തിലും ദിവസം ഒന്നര കിലോ മുതല്‍ മൂന്നുകിലോ വരെ കച്ചവടക്കാര്‍ക്ക് നഷ്ടം ഉണ്ടാക്കുന്നുണ്ട്. പല പച്ചക്കറി ഇനങ്ങളും രണ്ടുദിവസം കൊണ്ട് വിറ്റ് മാറിയില്ലെങ്കില്‍ ചീഞ്ഞുപോകും. കഴിഞ്ഞ ആഴ്ചയിലേയും ഈ ആഴ്ചയിലേയും പച്ചക്കറികളുടെ വില ഇനം, പഴയവില, പുതിയ വില ക്രമത്തില്‍.
ഇഞ്ചി- 34- 40, സവാള- 12-15, പടവലം 40-50, വെള്ളരി 15- 20, മുരിങ്ങ 22- 30, നാടന്‍പയര്‍ 65-80, ചെറിയ പയര്‍ 45-50, ബീന്‍സ് 40-50, ഉള്ളി 30-60, ബീറ്റ്‌റൂട്ട് 15- 30, തക്കാളി 15-30, വഴുതന 35- 50, കോവല്‍ 25- 30, കാരറ്റ് 15- 30, പാവയ്ക്ക 45- 50.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.