ആലപ്പുഴ: എസ്എസ്എല്‍സി പരീക്ഷ ചോദ്യപേപ്പറുകള്‍ സ്ട്രോങ് റൂമുകളില്‍ ഭദ്രം. ട്രഷറികള്‍, ബാങ്കുകള്‍ എന്നിവയുടെ 18 കേന്ദ്രങ്ങളിലായുള്ള സ്ട്രോങ് റൂമുകളിലുള്ള ചോദ്യപേപ്പറുകള്‍ നാളെ രാവിലെയേ തുറക്കൂ. അതത് ദിവസത്തെ ചോദ്യപേപ്പര്‍ ജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തിലുളള സംഘങ്ങളാണ് ഓരോ പരീക്ഷകേന്ദ്രത്തിലുമെത്തിക്കുക. ഇതിനായി എട്ടു സ്കൂളുകള്‍ക്ക് ഒന്ന് എന്ന രീതിയില്‍ ക്ലസ്റ്റര്‍ രൂപീകരിച്ചിട്ടുണ്ട്.
200 പരീക്ഷ കേന്ദ്രങ്ങള്‍ക്കായി നാലു വിദ്യാഭ്യാസ ജില്ലകളിലുമായി 34 ക്ലസ്റ്ററുകളാണുള്ളത്. ഉച്ചയ്ക്ക് 12നകം അതത് കേന്ദ്രങ്ങളില്‍ ചോദ്യപേപ്പര്‍ എത്തിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഇതിനകം തയ്യാറാക്കിയതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന് പറഞ്ഞു. നാളെ മുതല്‍ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള വിവിധ സംഘങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായ സന്ദര്‍ശനം നടത്തും.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി ലഭിച്ച ചോദ്യപേപ്പറുകളുടെ തരംതിരിക്കലും മറ്റു നടപടികളും പൂര്‍ത്തിയാക്കിയാണ് ചോദ്യപേപ്പറുകള്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റിയത്. ഇവയ്ക്ക് പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 200 കേന്ദ്രങ്ങളിലായി 2,294 അധ്യാപകരാണ് പരീക്ഷ ചമതലയിലുള്ളത്. ഇക്കുറി ജില്ലയില്‍ 25,111 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: