ഗണക മഹാസഭാ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

Monday 6 March 2017 9:29 pm IST

കോട്ടയം: മെയ് 12 മുതല്‍ 14 വരെ കോട്ടയത്ത് നടക്കുന്ന കേരള ഗണക മഹാസഭ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘരൂപീകരമം നടന്നു. 12ന് ഉച്ചയ്ക്ക് 2ന് പ്രകടനത്തോടെയാണ് സമ്മേളനം ആരംഭിക്കുക. 4.30ന് തിരുനക്കര ക്ഷേത്രമൈതാനത്ത് പൊതുസമ്മേളനം നടക്കും. 13,14 തിയതികളില്‍ പ്രതിനിധി സമ്മേളനം നടക്കും. എഴുന്നൂറ്റമ്പതോളം അംഗങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ സംഘടന തെരഞ്ഞെടുപ്പ് നടക്കും. സ്വാഗതസംഘം ഭാരവാഹികളായി ഡോ. സുരേഷ് (ചെയര്‍മാന്‍), കെ. ഇ. രാധാകൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍ ), അഡ്വക്കേറ്റ് അജികുമാര്‍ (ഇലക്ഷന്‍ ഓഫീസര്‍), വി. ദേവരാജന്‍, വിജി. സജികുമാര്‍ (ഓഡിറ്റ് ഓഫീസര്‍), ഡോ. ഷാജികുമാര്‍ (ഫിനാന്‍സ് ചെയര്‍മാന്‍), വി.ആര്‍. പ്രസന്നന്‍ (കണ്‍വീനര്‍), എസ്.കെ. വിജയന്‍ (ഡിസിപ്ലീന്‍-ചെയര്‍മാന്‍ ), ഗോപകുമാര്‍ ( കണ്‍വീനര്‍ ), മുരുകന്‍ (പ്രോഗ്രാം ചെയര്‍മാന്‍), എസ്. വിജയകുമാര്‍ (കണ്‍വീനര്‍ ), നിതിന്‍ പ്രസാദ് (പബ്ലിസിറ്റി ചെയര്‍മാന്‍), എസ്.ഡി. റാം (കണ്‍വീനര്‍), സനല്‍ ഫുഡ് അക്കോമഡേഷന്‍ ചെയര്‍മാന്‍), രാജേഷ് (കണ്‍വീനര്‍ ), കെ.എസ്. പ്രദീപ് (റിസപ്പ് ചെയര്‍മാന്‍), കെ.ജി. ചന്ദ്രശേഖരന്‍ (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.