ആലിശേരിക്ഷേത്രപൂജാരിയെ സാമൂഹ്യവിരുദ്ധര്‍ മര്‍ദ്ദിച്ചു

Monday 6 March 2017 9:33 pm IST

വര്‍ഗ്ഗീയ കലാപത്തിന് ആസൂത്രിത നീക്കം

ശാന്തി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയപ്പോള്‍

ആലപ്പുഴ: നഗരത്തില്‍ വര്‍ഗ്ഗീയ കലാപത്തിന് മുസ്ലീം മതമൗലിക വാദികള്‍ ആസൂത്രിത നീക്കം തുടങ്ങി. ആലിശ്ശേരി ശ്രീഭഗവതീക്ഷേത്രത്തിലെ കീഴ്ശാന്തിക്കാരനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചു. റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ തൈപ്പറമ്പ് വീട്ടില്‍ എസ്. വിഷ്ണു(25)വിനാണ് മര്‍ദ്ദനമേറ്റത്.
ഇയാളെ ആലപ്പുഴജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രത്തില്‍ നിന്നും വീട്ടിലേക്കു മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ നാലംഗ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഷെഹീര്‍ എന്നയാളുടെ നേതൃത്വത്തിലെത്തിയവരാണ് മര്‍ദ്ദിച്ചതെന്ന് വിഷ്ണു മൊഴി നല്‍കി. കഴിഞ്ഞ കുംഭഭരണി ദിവസം ആലിശേരി ക്ഷേത്രത്തില്‍ നടന്ന ഉത്സവ പരിപാടിക്കിടെ ഒരുസംഘം യുവാക്കള്‍ സ്റ്റേജില്‍ കയറി ബഹളമുണ്ടാക്കിയിരുന്നു.
ഇതേച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. യുവാവിന്റെ മരണത്തെത്തുടര്‍ന്ന് മുസ്ലീം മതമൗലികവാദി സംഘടനകളും ചില പത്രമാദ്ധ്യമങ്ങളും പ്രശ്‌നം വര്‍ഗ്ഗീയമാക്കാന്‍ പ്രചരണം നടത്തിയിരുന്നു. രാഷ്ട്രീയ മുതലെടുപ്പിന് ഹര്‍ത്താലാഹ്വാനം ചെയ്ത് ഡിവൈഎഫ്‌ഐയും ശ്രമിച്ചു. യുവാവിന്റെ മരണത്തിലൂടെ നേട്ടമുണ്ടാക്കാന്‍ സിപിഎമ്മും മുസ്ലീം മതതീവ്രവാദ സംഘടനകളും തമ്മിലുള്ള മത്സരമാണ് കഴിഞ്ഞ ഏതാനും ദിവസമായി നടക്കുന്നത്.
ഇതിന്റെ ഭാഗമായാണ് ക്ഷേത്ര ശാന്തിക്കാരനുനേരെയള്ള ആസൂത്രിത അക്രമം. ക്ഷേത്ര ഭരണ സമിതിയും വിവിധ ഹൈന്ദവ സംഘടനകളും സംയമനം പാലിക്കുന്നതിനാലാണ് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ഇക്കൂട്ടരുടെ ശ്രമം പൊളിഞ്ഞത്. ആലപ്പുഴസൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിനിടെ യുവാവ് ആകസ്മികമായി കൊല്ലപ്പെട്ട സംഭവത്തി ല്‍ സംഘ പരിവാറിനെ പ്രതിക്കൂട്ടിലാക്കി ചിലര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

അക്രമികള്‍ക്കെതിരെ നടപടി വേണം: മത്സ്യപ്രവര്‍ത്തക സംഘം
ആലപ്പുഴ: ആലിശ്ശേരി ശ്രീഭഗവതീ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കലാപരിപാടികള്‍ അലങ്കോലപ്പെടുത്തി ക്ഷേത്രചടങ്ങുകള്‍ തടസ്സപ്പെടുത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടു. സാമൂഹ്യവിരുദ്ധര്‍ വീണ്ടും ആലിശ്ശേരി അമ്പലത്തിലെ ശാന്തിയെ മര്‍ദ്ദിച്ചു. ഇത് ഹിന്ദു സമൂഹത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്ന് ജില്ലാ സമിതി വിലയിരുത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തമായി പ്രതിരോധിക്കുമെന്ന് ജില്ലാ സമിതി മുന്നറിയിപ്പു നല്‍കി. ഡി. സുരേഷ്, അഡ്വ. രണ്‍ജിത് ശ്രീനിവാസ്, ദക്ഷിണ കേരള കാര്യദര്‍ശി ദയാഭരന്‍, ആര്‍.എസ്. ദേവദാസ്, പി.പി. ഉദയന്‍, സാജുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.