ചേര്‍ത്തല/ അമ്പലപ്പുഴ: പട്ടികജാതി മോര്‍ച്ച നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അവകാശ സംരക്ഷണ യാത്രക്ക് സ്വീകരണം നല്കി. പോറ്റിക്കവലയില്‍ ചേര്‍ന്ന സമ്മേളനം ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോര്‍ച്ച പ്രസിഡന്റ് ആര്. രാജേഷ് കണ്ടത്തില്‍ അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. എ. പുരുഷോത്തമന്, ജില്ലാ വൈസ് പ്രസിഡന്റ് രാജിക്കുട്ടി, ജാഥാ കാപ്റ്റന്‍ കെ. ബി. ഷാജി, ടി. പി. രാജേഷ്, സുമി ഷിബു, എം. എസ്. ഗോപാലകൃഷ്ണന്, ബൈജു, അനി മരങ്ങാട്ട്, വി. വി. ഷിബു, സനിതാ ബാബു, പി. എം. ബിജുമോന്, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പട്ടികജാതിവര്‍ഗ മോര്‍ച്ച ജില്ലാ പ്രസിഡിഡന്റ് കെ.ബി. ഷാജി നയിക്കുന്ന പട്ടികജാതിവര്‍ഗ അവകാശ സംരക്ഷണയാത്രയുടെ അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ സ്വീകരണ യോഗം നീര്‍ക്കുന്നം ഐഎച്ച്ഡിപികോളനിയില് ബിജെപി ജില്ല വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. പി. മണിക്കുട്ടന് അദ്ധ്യക്ഷത വഹിച്ചു. രമേശ് കൊച്ചുമുറി മുഖ്യ പ്രഭാഷണം നടത്തി. ജാഥ ക്യാപ്റ്റന്‍ കെ.ബി. ഷാജി, ജി രമേശന്, ബിജെപി നിയോജക മണ്ഡലം ജന. സെക്രട്ടറി കെ. അനില്‍കുമാര്‍, പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: