ആചാരങ്ങളെ അവഹേളിക്കുന്ന നടപടി അവസാനിപ്പിക്കണം

Monday 6 March 2017 9:37 pm IST

ചെങ്ങന്നൂര്‍: ഹൈന്ദവ ആചാരങ്ങളെ അവഹേളിക്കുകയും പുണ്യപുരുഷന്മാരെ അപമാനിക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഭാരതീയ ഹിന്ദു ആചാര്യ സഭ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സഹിഷ്ണുതയുടെയും, വിശാലതയുടെയും സംസ്‌കാരം ലോകത്തിന് പ്രദാനം ചെയ്ത ഹിന്ദു സംസ്‌കാരത്തെ അംഗീകരിക്കാനും ബഹുമാനിക്കാനും, ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ ആചാരങ്ങളെ അംഗീകരിക്കാനും എല്ലാവരും തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. തന്ത്രി കണ്ഠരര് മോഹനര് ഉദ്ഘാടനം ചെയ്തു. സരുണ്‍ മോഹനര് അദ്ധ്യക്ഷനായി. അനീഷ് ശിവരാംകാവില്‍, അഭിമന്യ റാം, വിനോദ് നമ്പൂതിരി, പ്രദീഷ്, ഹരിനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.