തിരുവനന്തപുരം: ലോകവനിതാദിനം പ്രമാണിച്ച് ജില്ലയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളും 9 സന്നദ്ധസംഘടനകളും ചേര്‍ന്ന് ശാന്തിഗ്രാമിന്റെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണ മേഖലയിലെ 30 പ്രതിഭകളെ ആദരിക്കുന്നു.
പൂവ്വാര്‍, കരുംകുളം, കോട്ടുകാല്‍, കാഞ്ഞിരംകുളം, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തുകള്‍, തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, പൂവ്വാര്‍ ലൊയോള, തിരുവനന്തപുരം കോസ്റ്റല്‍ ഡെവലപ്മെന്റ് സൊസൈറ്റി, പൂവ്വാര്‍ മുസ്ലീം ജമാഅത്ത് കമ്മിറ്റി, സ്ത്രീ ഐക്യവേദി, അക്ഷയശ്രീ, അടിമലത്തുറ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന് എന്നീ സന്നദ്ധസംഘടനകള്‍, കുടുംബശ്രീ പൂവ്വാര്‍ ഗ്രാമപഞ്ചായത്ത് ജാഗ്രതാസമിതി എന്നിവരാണ് ഈ പദ്ധതിയില്‍ പങ്കാളികളാവുന്നത്.
ഒന്‍പതുപേര്‍ക്കാണ് സംസ്ഥാനതല പുരസ്ക്കാരം നല്‍കുന്നത്. കാഞ്ചനമാല, കോഴിക്കോട് (സ്നേഹദീപം), ചെടിയമ്മ എന്ന അന്നമ്മ ദേവസ്യ (വൈദ്യമാതാ), മേഴ്സി അലക്സാണ്ടര്‍, സഖി (പരിവര്‍ത്തന തേരാളി), സിസ്റ്റര്‍ മൈഥിലി, നെയ്യാറ്റിന്‍കര (വിദ്യാദീപം), കെ.കെ. ലക്ഷ്മി, പാലക്കാട് (സേവനദീപം), പി.പി. സില്‍വി, വയനാട് (സന്നദ്ധദീപം), വി.ആര് ശിവപ്രിയ ഐസിഡി.എസ് സൂപ്പര്‍വൈസര്‍ (ശ്രേഷ്ഠസേവ), സുനിത എം.എസ്, കഴക്കൂട്ടം (സത്പുത്രി), കോട്ടുകാല്‍ എം.എസ.് ജയരാജ് (സത്പുത്രന്).മാര്‍ച്ച് 8 ഉച്ചയ്ക്ക് 2ന് കരുംകുളം സൗഹൃദം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് ചെയര്‍പേഴ്സണ്‍ ശോഭാകോശി പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: