പ്രതിഷേധ യോഗം

Monday 6 March 2017 10:35 pm IST

വിഴിഞ്ഞം: തിരുവല്ലം,പുഞ്ചക്കരി, നെല്ലിയോട് മേഖലകളിലെ സിപിഎം അക്രമത്തിനെതിരെ പ്രതിഷേധ യോഗം നടന്നു. ബിജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി ഉദ്ഘാടനം ചെയ്തു. നേമം മണ്ഡലം പ്രസിഡന്റ് തിരുമല അനില്‍ മുഖ്യപ്രഭാഷണം നടത്തി. ഇടത് സര്‍ക്കാര്‍ ഭരണത്തിലേറിയ നാള്‍ മുതല്‍ പ്രദേശമാകെ ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ്. മഹിളാ മോര്‍ച്ച നേതാവിന് നേരേയും ആക്രമണം നടന്നു. പോലീസ് നിഷ്‌ക്രിയമാണ്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിക്ക് പോലീസ് തയ്യാറാകണം.അണികളെ നിലയ്ക്ക് നിറുത്താന്‍ സിപിഎം തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ ബഹുജന പ്രക്ഷോഭത്തിന് ബിജെപി നിര്‍ബന്ധിതമാകുമെന്ന് അനില്‍ പറഞ്ഞു. മണ്ഡലം ജനറല്‍ സെക്രട്ടറി പൂങ്കുളം സതീഷ്, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അനു അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു. ഉണ്ണികൃഷ്ണന്‍ സ്വാഗതവും റീജേഷ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.