പാലിയേറ്റീവ് കുടുംബസംഗമം-സ്‌നേഹ സ്പര്‍ശം സംഘടിപ്പിച്ചു

Wednesday 14 June 2017 8:12 pm IST

കാസര്‍കോട്: കാറഡുക്ക ഗ്രാമപഞ്ചായത്തിന്റെയും മുളേളരിയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ മുളേളരിയ വ്യാപാരഭവനില്‍ പാലിയേറ്റീവ് കുടുംബസംഗമം സ്‌നേഹസ്പര്‍ശം 2017 സംഘടിപ്പിച്ചു. പരിപാടിയില്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച കാറഡുക്ക വിഎച്ച്എസ്എസിലെ കുമാരി വിഷ്ണു പ്രിയയെ അനുമോദിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജി.സ്വപ്‌ന ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം.ജനനി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രേണുകാദേവി, എം. തമ്പാന്‍, കെ.പി.വിനോദന്‍ നമ്പ്യാര്‍, എ.ബാലകൃഷ്ണന്‍, കെ.പി.സുജല, ബി.ശ്രീവിദ്യ, സ്മിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വാരിജാക്ഷന്‍, ഉഷ, ആരോഗ്യ പ്രവര്‍ത്തകര്‍, രോഗികള്‍, ബന്ധുക്കള്‍, ആശാപ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു. മുളേളരിയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സുരേഷ് കുമാര്‍ സ്വാഗതവും പാലിയേറ്റീവ് നേഴ്‌സ് ആശ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.