നാടന്‍കലകളില്‍ കുട്ടികള്‍ക്കുളള സ്റ്റൈപ്പന്റിന് അപേക്ഷ ക്ഷണിച്ചു

Wednesday 14 June 2017 8:10 pm IST

കാസര്‍കോട്: 2017 ഏപ്രില്‍ മുതല്‍ 2018 മാര്‍ച്ച് വരെയുളള ഒരു വര്‍ഷത്തേക്ക് നാടന്‍ കലകളില്‍ പരിശീലനം നേടുന്നതിന് 10 മുതല്‍ 15 വയസ്സ് വരെ പ്രായമുളള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കേരള ഫോക്‌ലോര്‍ അക്കാദമിയില്‍ നിന്ന് സ്റ്റൈപ്പന്റ് നല്‍കും. 36,000 രൂപയില്‍ താഴെ കുടുംബവാര്‍ഷിക വരുമാനമുളള രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് മാത്രമെ ഈ ആനുകൂല്യത്തിന് അര്‍ഹതയുളളൂ. മുന്‍കാലങ്ങളില്‍ സ്റ്റൈപ്പന്റ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അര്‍ഹതയുളളവരെ തെരഞ്ഞെടുക്കുന്നത്. അപേക്ഷാഫോറവും നിയമാവലിയും ലഭിക്കുന്നതിന് സ്വന്തം മേല്‍വിലാസമെഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം സെക്രട്ടറി, കേരള ഫോക്‌ലോര്‍ അക്കാദമി, പി ഒ ചിറക്കല്‍, കണ്ണൂര്‍, പിന്‍ -670011 എന്ന വിലാസത്തില്‍ അപേക്ഷിക്കുകയോ അക്കാദമിയുടെ വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 10.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.