റോം: ഇറ്റാലിയന്‍ ലീഗില്‍ കിരീടം ലക്ഷ്യമിട്ട് കുതിക്കുന്ന യുവന്റസിന് അപ്രതീക്ഷിത സമനില. പോയിന്റ് പട്ടികയില്‍ 14-ാമതുള്ള ഉദിനെസെയാണ് അവരെ 1-1ന് സമനിലയില്‍ തളച്ചത്. 60-ാം മിനിറ്റില്‍ ബൊനൂച്ചി നേടിയ ഗോളാണ് യുവന്റസിന് സമനില നേടിക്കൊടുത്തത്. 37-ാം മിനിറ്റില്‍ സപാറ്റയിലൂടെയാണ് ഉദിനെസെ ലീഡ് നേടിയത്. 67 പോയിന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്ത് തുടരുന്നു.
മറ്റൊരു മത്സരത്തില്‍ കാഗ്ലിയാരിയെ 5-1ന് തകര്‍ത്ത് ഇന്റര്മിലാന് പട്ടികയില്‍ ആറാം സ്ഥാനത്തേക്കുയര്‍ന്നു. ഇന്ററിനായി ഇവാന് പെരിസിച്ച് (34, 47 മിനിറ്റുകളില്‍) രണ്ടു ഗോളുകള്‍ നേടി. എവര്‍ ബനേഗ, ഇക്കാര്‍ഡി, റോബര്‍ട്ടോ ഗാഗ്ലിയാര്‍ഡിനി എന്നിവരും ലക്ഷ്യം കണ്ടു. വിജയത്തോടെ 27 കളികളില്‍ നിന്ന് ഇന്ററിന് 51 പോയിന്റായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: