ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് സഹോദരനും കുടുംബാംഗങ്ങളും നടത്തുന്ന നിരാഹാര സമരം നീതി ലഭിക്കുന്നത് വരെ തുടരും. സമരം മൂന്ന് ദിവസം നടത്തുവാനായിരുന്നു തീരുമാനം.
എന്നാല്‍ സമരത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് നീതി ലഭിക്കും വരെ സമരം നീട്ടുവാന്‍ തീരുമാനിച്ചതെന്ന് മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് പറഞ്ഞു.
സമരത്തിന് പിന്തുണയുമായി ഇന്നലെ സംവിധായകന് വിനയന് സമര പന്തലിലെത്തി പിന്തുണയര്‍പ്പിച്ചു.
ആര്‍എല്‍വി രാമകൃഷ്ണന് നടത്തുന്ന നിരാഹര സമരത്തിന് പിന്തുണയുമായി ബിജെപിയും. ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ്, മഹിളാമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റ് ലതിക സോമന് തുടങ്ങിയവരാണ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നിരാഹാരം അനുഷ്ഠിച്ചത്.
ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പൂഞ്ഞക്കല് സുരേന്ദ്രന്, സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് നെല്ലിക്കോട്, സംസ്ഥാന സെക്രട്ടറി ബാബു കരിയാട്, മണ്ഡലം പ്രസിഡന്റ് പി.എസ്.സുമേഷ്, ജനറല്‍ സെക്രട്ടറി ടി.എന്‍.അശോകന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: