ദുരന്തനിവാരണ സംവിധാനങ്ങള്‍ കാര്യക്ഷമമല്ല

Wednesday 14 June 2017 7:14 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരന്തനിവാരണ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്ന് കംപട്രോളര്‍ ആന്റ് ഓഡിറ്റ് ജനറല്‍ റിപ്പോര്‍ട്ട്. ദുരന്തനിവാരണ നിയമം പാസാക്കി 10 വര്‍ഷത്തിനുശേഷവും സംസ്ഥാന/ജില്ലാ/തദ്ദേശീയ തലങ്ങളില്‍ ദുരന്തനിവാരണ പദ്ധതി തയ്യാറാക്കിയിട്ടില്ല. മുന്‍കൂര്‍ അറിയിപ്പ് സംവിധാനം സ്ഥാപിക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്തിട്ടില്ല. സംസ്ഥാന ദുരന്ത പ്രതികരണസേനയും രൂപീകരിച്ചിട്ടില്ല. ആലപ്പുഴ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ 24 വില്ലേജ് ഓഫീസുകള്‍ പരിശോധിച്ചതില്‍,വില്ലേജ് ദുരന്തനിവാരണ സമിതികള്‍ ഒരു വില്ലേജിലും രൂപീകരിച്ചില്ല. ഇവിടെമാത്രം 153.63 കോടിയുടെ ചെലവുകള്‍ ചട്ടപ്രകാരമല്ലെന്നും സിഎജി കണ്ടെത്തി. ദുരന്തപ്രതികരണ ഫണ്ടിന്റെ ബജറ്റ് തയ്യാറാക്കിയത് ജില്ലാ കളക്ടര്‍മാരുടെ അടങ്കലിനനുസരിച്ചല്ല. മറ്റു വിവിധ സഹായച്ചെലവുകള്‍ ദുരന്തപരിഹാര ചെലവുകളായി തെറ്റായി കണക്കിലെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.