ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക അട്ടാരിയില്‍ സ്ഥാപിച്ചു

Wednesday 14 June 2017 5:36 pm IST

അമൃതസര്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉയരത്തിലുളള ദേശീയ പതാക പഞ്ചാബിലെ അമൃതസറിന് സമീപം അട്ടാരി അതിര്‍ത്തിയില്‍ സ്ഥാപിച്ചു. പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്ന് കാണാവുന്നത്ര ഉയരത്തിലാണ് പതാക. 360 അടി ഉയരമുളള കൊടിമരത്തിലാണ് 120 അടി നീളവും 80 അടി വീതിയുമുളള ദേശീയ പതാക ഉയര്‍ത്തിയത്. 55 ടണ്ണാണ് കൊടിമരത്തിന്റെ ഭാരം. മൂന്നര കോടി രൂപയാണ് നിര്‍മാണത്തിന് ചിലവായത്. അമൃതസര്‍ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റാണ് അട്ടാരിയില്‍ പതാക സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഉയരത്തില്‍ ദേശീയ പതാക സ്ഥാപിച്ചതിനെതിരേ പാക്കിസ്ഥാന്‍ രംഗത്തെത്തി. അതിര്‍ത്തിയില്‍ പതാക സ്ഥാപിച്ചത് രാജ്യന്തര ഉടമ്പടികളുടെ ലംഘനമാണെന്നു പാക്കിസ്ഥാന്‍ ആരോപിച്ചു. അതിര്‍ത്തി കടന്ന് പാക്കിസ്ഥാനില്‍ നിരീക്ഷണം നടത്തുന്നതിന് ഉയരമുളള ഈ കൊടിമരം ഉപയോഗിക്കുമെന്നാണ് പാക്കിസ്ഥാന്റെ ഭയം. അതേസമയം അതിര്‍ത്തിയില്‍ നിന്ന് നിശ്്ചിത അകലത്തിലാണ് കൊടിമരം സ്ഥാപിട്ടുളളതെന്നും ഒരുതരത്തിലുളള നിയമലംഘനവും നടന്നിട്ടില്ലെന്ന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ മണ്ണില്‍ ദേശീയപതാക സ്ഥാപിക്കുന്നതിനെ ആര്‍ക്കും തടയാനാകില്ലെന്ന് പഞ്ചാബ് മന്ത്രി അനില്‍ ജോഷി പറഞ്ഞു. അനില്‍ ജോഷിയാണ് ദേശീയ പതാക ഉയര്‍ത്തിയത്. അട്ടാരിയില്‍ ദേശീയ പതാക സ്ഥാപിക്കാന്‍ അമൃതസര്‍ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റാണ് തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിന് അനില്‍ ജോഷി ഇതിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. ദേശീയ പതാക താഴ്്ത്തുന്നതു കാണാന്‍ ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ നിത്യേന എത്തുന്ന അട്ടാരി- വാഗ രാജ്യാന്തര അതിര്‍ത്തിയിലെ മറ്റൊരു ആകര്‍ഷണമാണ് ഇപ്പോള്‍ ഉയരം കൂടിയ ഇന്ത്യന്‍ ദേശീയ പതാക. ഇതിനു മുമ്പ് ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയപതാക റാഞ്ചിയിലേതായിരുന്നു. 293 അടിയാണ് ഈ ദേശീയ പതാകയുടെ ഉയരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.