മിനിമം ബാലന്‍സ്: നടപടി പിന്‍വലിക്കാന്‍ കേന്ദ്രനിര്‍ദ്ദേശം

Wednesday 14 June 2017 5:52 pm IST

  ന്യൂദല്‍ഹി: മിനിമം ബാലന്‍സ് പരിധി ഉയര്‍ത്തിയ എസ്ബിഐ അടക്കമുള്ള ബാങ്കുകളുടെ നടപടി പിന്‍വലിക്കാന്‍ കേന്ദ്രധനമന്ത്രാലയം വിവിധ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബാങ്കുകളുടെ നടപടിക്കെതിരെ ജനങ്ങളുടെ ഭാഗത്തു നിന്നും വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇതു കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. എസ്ബിഐക്ക് പുറമേ ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകളാണ് ഏപ്രില്‍ 1 മുതല്‍ മിനിമം ബാലന്‍സ് പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചത്. മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകളില്‍ നിന്ന് പിഴയീടാക്കാനും ബാങ്കുകള്‍ തീരുമാനിച്ചിരുന്നു. ഇതിന് പുറമേ നാലോ അഞ്ചോ തവണ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ 150 രൂപ ഫീസായി ഈടാക്കാനും ബാങ്കുകള്‍ തീരുമാനിച്ചിട്ടുണ്ട്. മെട്രോ നഗരങ്ങളില്‍ അക്കൗണ്ടുകളില്‍ 5,000 രൂപ വീതവും നഗരങ്ങളില്‍ 3,000 രൂപ വീതവും അര്‍ദ്ധ നഗരങ്ങളില്‍ 2,000 രൂപ വീതവും ഗ്രാമീണ മേഖലകളില്‍ 1,000 രൂപ വീതവും സേവിംഗ്‌സ് അക്കൗണ്ടുകളില്‍ കുറഞ്ഞത് ഉണ്ടാവണമെന്നാണ് എസ്ബിഐ പ്രഖ്യാപിച്ചത്. 31 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളുള്ള എസ്ബിഐ ഇതുവഴി ശതകോടികള്‍ അധികമായി സമാഹരിക്കാന്‍ ലക്ഷ്യമിടുകയും ചെയ്തു. നിലവില്‍ ചെക്ക് ബുക്കുള്ള സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ പ്രതിമാസം 1,000 രൂപയും ചെക്ക് ഇല്ലാത്ത അക്കൗണ്ടിന് 500 രൂപയും മാത്രമാണ് മിനിമം ബാലന്‍സ് ആവശ്യമുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.