തിരുവനന്തപുരം: പോലീസ് സേനയില്‍ വിവിധ തസ്തികകളിലായി 668 ഒഴിവുകള്‍ നിലവിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ രേഖാമൂലം അറിയിച്ചു. ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണ്.
ഡിവൈഎസ്പി-6, അസിസ്റ്റന്റ് കമാന്‍ഡന്റ് (എആര്‍)-8, അസിസ്റ്റന്റ് കമാന്‍ഡന്റ് (എപി)-2, ഇന്‍സ്പെക്ടര്‍ 42, ഇന്‍സ്പെക്ടര്‍(എപി ബറ്റാലിയന്)-72, ഇന്‍സ്പെക്ടര്‍ ടെലി-5, ഇന്‍സ്പെക്ടര്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട്-4, സബ് ഇന്‍സ്പെക്ടര്‍(ആര്‍മറര്‍)-11, സബ് ഇന്‍സ്പെക്ടര്‍(മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട്)-3, എഎസ്ഐ(എപി ബറ്റാലിയന്)-12, പോലീസ് കോണ്‍സ്റ്റബിള്‍-317, ടെക്നിക്കല്‍ പോലീസ് കോണ്‍സ്റ്റബിള്‍-184, ടെക്നിക്കല്‍ ഹവില്‍ദാര്‍-2 എന്നിങ്ങനെയാണ് ഒഴിവുകളെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: