റോം: ഇറ്റലിയിലേയ്ക്കുള്ള കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കുടിയേറിയവരില്‍ അധികവും ആഫ്രിക്കയില്‍ നിന്നാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം ഇറ്റലിയിലേക്കെത്തിയത് 2,500നടുത്ത് അഭയാര്‍ഥികളാണെന്നാണ് വിവരങ്ങള്‍. ഇതുവരെ 1,75000ലേറെ കുടിയേറ്റക്കാര്‍ക്ക് രാജ്യം അഭയം നല്‍കുന്നുണ്ടെന്നും ഇറ്റാലിയന്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
2017 ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇറ്റലിയിലേക്ക് കുടിയേറിപ്പാര്‍ത്തവരുടെ എണ്ണം 15000നു മുകളില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015- 16 വര്‍ഷത്തേക്കാള്‍ 74 ശതമാനത്തിന്റെ വര്‍ധനവാണ് കുടിയേറ്റക്കാരുടെ വരവിലുണ്ടായിരിക്കുന്നതെന്നാണ് ഒദ്യോഗിക വിവരങ്ങള്‍ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: