13 വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന് അഞ്ചുവര്‍ഷം തടവ്

Wednesday 14 June 2017 5:22 pm IST

ദുബായ്: പതിമൂന്ന് വയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ മധ്യവയസ്‌കന് അഞ്ചുവര്‍ഷം തടവ്. കഴിഞ്ഞ ഓഗസ്റ്റില്‍ അല്‍ ഷിന്‍ഡാഗ മേഖലയില്‍ വച്ച് നടന്ന അതി ദാരുണമായ സംഭവത്തില്‍ കൊമോറോ ദ്വീപ് സ്വദേശിയായ 55 വയസുകാരനാണ് ശിക്ഷ ലഭിച്ചത്. മുന്‍ സഹപ്രവര്‍ത്തകന്റെ പെണ്‍കുട്ടിയെ കാറില്‍ വെച്ച് പലതവണ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. പെണ്‍കുട്ടിയേയും സഹോദരങ്ങളേയും മീന്‍പിടിക്കാനെന്ന പേരില്‍ കാറില്‍ ബീച്ചിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് ഇയാള്‍ പതിവാക്കിയിരുന്നു. എന്നാല്‍ ബീച്ചില്‍ എത്തിയ ശേഷം സഹോദരങ്ങളെ മറ്റാവശ്യങ്ങള്‍ക്ക് പറഞ്ഞയച്ച ശേഷം പെണ്‍കുട്ടിയെ ഇയാള്‍ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.