പിഎസ്‌സി രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധം

Wednesday 14 June 2017 5:20 pm IST

തിരുവനന്തപുരം: പിഎസ്‌സിയില്‍ ഒറ്റത്തവണ രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കി. പിഎസ്‌സി യോഗം തീരുമാനിച്ചു. ഒരു വ്യക്തിതന്നെ പല പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്യുന്നത് ഒഴിവാക്കുന്നതിനും പിഎസ്‌സി പരീക്ഷകളിൽ നിന്നു വിലക്കിയ ഉദ്യോഗാർഥികൾ മറ്റൊരു പേരിൽ പരീക്ഷ എഴുതുന്നത് തടയാനും ഇത് സഹായകമാകും. ഇന്നലെ ചേർന്ന പിഎസ്‌സി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. മറ്റു തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചു രജിസ്ട്രേഷൻ നടത്തിയവർ ആധാർ വിവരങ്ങൾ നൽകേണ്ടി വരും. ഭിന്നശേഷിക്കാര്‍ക്ക് 1996 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ മൂന്നു ശതമാനം സംവരണം നല്‍കണമെന്ന കോടതി വിധി എങ്ങനെ നടപ്പാക്കണമെന്ന് ആരാഞ്ഞു സര്‍ക്കാരിലേക്കു കത്തയയ്ക്കാനും യോഗം തീരുമാനിച്ചു. 2008 മുതലാണ് മൂന്നു ശതമാനം സംവരണം നല്‍കുന്നത്. എക്സൈസില്‍ വനിതകളെ നിയമിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും കായികയോഗ്യതയും അവരെ എവിടെ നിയമിക്കണമെന്നും അറിയിച്ചിട്ടില്ല. ഈ പ്രശ്നം സംബന്ധിച്ച് പിഎസ്‌സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ എക്സൈസ് മന്ത്രിയുമായി ചര്‍ച്ച നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.