പത്തനാപുരം: പട്ടാപകല്‍ വീട് കുത്തിതുറന്ന് മോഷണം. സ്വര്‍ണ്ണാഭരണങ്ങളും പണവും നഷ്ടമായി. പിറവന്തൂര്‍ അലിമുക്ക് നിഷ മന്‍സിലില്‍ സുബൈദയുടെ വീട്ടിലാണ് തിങ്കളാഴ്ച മോഷണം നടന്നത്.ഉച്ചയ്ക്ക് 12നും 2.30നും ഇടയ്ക്കുള്ള സമയമാണ് കവര്‍ച്ച നടന്നത്. സുബൈദ നാരങ്ങാപുറത്തുള്ള ബന്ധുവീട്ടില്‍ പോയതാണ്. വീടിന്റെ മുന്നിലെയും പിന്നിലെയും കതകുകള്‍ കുത്തിതുറന്ന നിലയിലാണ്. വീടിനുള്ളില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന മാലയും വളയും 2000 രൂപയുമാണ് നഷ്ടപ്പെട്ടത്. പുനലൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് സംഘവും തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: