കൊട്ടാരക്കര: 348 പൊതി കഞ്ചാവുമായി പിടിയിലായി. തലവൂര്‍ നടുത്തേരി നെറ്റിയോട് കോളനിയില്‍ മണിക്കുട്ടനെ(42)നെയാണ് എക്സൈസ് സംഘം പിടികൂടിയത്. കിഴക്കേതെരുവ് പാലനിരപ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഒരു വര്‍ഷമായി ചെങ്ങമനാട്, കിഴക്കേത്തെരുപ്, പാലനിരപ്പ്, തലവൂര്‍ ഭാഗങ്ങളില്‍ മണിക്കുട്ടന് കഞ്ചാവ് വില്പന നടത്തുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞ ആഴ്ചയില്‍ അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേരെ ചെങ്ങമനാട് നിന്നും എക്സൈസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് മഹേഷും പിടിയിലായത്. സിഐ വി.റോബര്‍ട്ടിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പ്രദീപ്കുമാര്‍, സിവില്‍ ഓഫീസര്‍മാരായ ബാബു, ജയകുമാര്‍, പ്രേംനസീര്‍, സന്തോഷ് കുമാര്‍ എന്നിവര്‍ തിരച്ചിലില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: