ഉത്തര്‍പ്രദേശില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍

Wednesday 14 June 2017 4:30 pm IST

ലക്‌നൗ: ഉത്തര്‍പ്രദേശിലെ താക്കൂര്‍ഗഞ്ചില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. ഭീകരനെ കീഴടക്കാനുള്ള ശ്രമത്തിലാണ് സൈന്യം. മധ്യപ്രദേശിലെ ഉജ്ജയിനിലുണ്ടായ ട്രെയിനപകടവുമായി ബന്ധമുള്ളയാളാണിതെന്നാണ് വിവരം. പൊലീസും ഭീകരനും തമ്മില്‍ ഏറ്റുമുട്ടല്‍ നടത്തുന്ന കാര്യം പൊലീസ് മേധാവി ജാവീദ് അഹമ്മദ് സ്ഥിരീകരിച്ചു. ഏറ്റുമുട്ടല്‍ നടക്കുന്നതിനാല്‍ ജനവാസമേഖല ഒഴിപ്പിച്ചിട്ടുണ്ട്. 20 പേരടങ്ങുന്ന കമാന്‍ഡോ സംഘമാണ് ഭീകരരെ നേരിടുന്നത്. ഭീകരന്‍ കീഴടങ്ങാന്‍ വിസമ്മതിച്ചതായാണ് വിവരം. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തിരച്ചില്‍ നടത്തിയത്. സംഭവത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വിശദീകരണം തേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.