എംപി ഫണ്ടില്‍ ചെലവഴിച്ചത് ഒന്‍പത് കോടി

Tuesday 7 March 2017 8:02 pm IST

ആലപ്പുഴ: എംപി ഫണ്ട് വിനിയോഗിച്ച് പൂര്‍ത്തീകരിക്കുന്ന കെട്ടിടനിര്‍മാണമടക്കമുള്ള പദ്ധതികളുടെ നിലവാരം ഉദ്യോഗസ്ഥര്‍ കൃത്യമായി പരിശോധിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. എംപിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് ആലപ്പുഴ, കൊല്ലം ജില്ലകളില്‍ നടത്തുന്ന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം. തുറവൂരില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ ഉടന്‍ നന്നാക്കാനുള്ള നടപടി സ്വീകരിക്കാന്‍ പട്ടണക്കാട് ബിഡിഒയ്ക്ക് നിര്‍ദേശം നല്‍കി. തുറവൂര്‍-തൈക്കാട്ടുശേരി പാലത്തില്‍ സ്ഥാപിച്ച എല്‍ഇഡി വഴിവിളക്കുകള്‍ കാര്യക്ഷമതയുള്ളതാണോയെന്ന് പരിശോധിക്കണമെന്നും ഇതു സംബന്ധിച്ച് ഉടനടി റിപ്പോര്‍ട്ട് നല്‍കണമെന്നും കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറോട് നിര്‍ദേശിച്ചു. ആലപ്പുഴ നഗരസഭയിലെ മംഗലം, വാടക്കനാല്‍, തുമ്പോളി, കാഞ്ഞിരംചിറ എന്നിവിടങ്ങളില്‍ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി 40 ദിവസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് കെഎസ്ഇബിയോട് നിര്‍ദേശിച്ചു. 2014 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ അനുമതി ലഭിച്ച 177 പദ്ധതികളിലായി 9.07 കോടി രൂപ എം.പി. ഫണ്ടിലൂടെ ചെലവഴിച്ചു. 7.08 കോടി രൂപയുടെ 97 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 1.38 പട്ടികജാതി മേഖലകളില്‍ 1.38 കോടി രൂപയുടെ 14 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. പട്ടികവര്‍ഗ മേഖലയില്‍ 23.87 ലക്ഷം രൂപയുടെ പദ്ധതി പൂര്‍ത്തീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.