വടകര : വിതരണം ചെയ്യാനെത്തിയ അഞ്ച് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി കൊടുവള്ളി സ്വദേശിയെ വടകരയില്‍ പിടികൂടി. കൊടുവള്ളി പടനിലം സ്വദേശി ചേനച്ചാംകണ്ടി അബ്ദുല്‍ ഗഫൂര്‍(28)നെയാണ് വടകര ഡിവൈഎസ്പി കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ വടകര പുതിയ ബസ്സ്സ്റ്റാന്‍ഡില്‍ വച്ചാണ് അറസ്റ്റ്. രണ്ടായിരം, അഞ്ഞൂറ് എന്നീ നോട്ടുകളാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. പണം ന്ല്കാനുള്ളവരുടെ ലിസ്റ്റ് എഴുതിയ തയ്യാറാക്കിയ ശേഷം പിടികിട്ടാതിരിക്കാന്‍ ഫോണില്‍ ഫോട്ടോയെടുത്ത് വച്ചിരിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ പണം വിതരണം ചെയ്ത ശേഷം കൂത്തുപറമ്പിലേക്ക് പോകാനായി വടകരയില്‍ എത്തിയതായിരുന്നു ഇയാള്‍. ഇയാളുടെ സഹോദരന്റെ നേതൃത്വത്തിലാണ് കുഴല്‍പ്പണ വിതരണം നടത്തുന്നതെന്ന് ചോദ്യം ചെയ്യലിലൂടെ മനസിലായതായി പൊലീസ് അറിയിച്ചു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം എന്‍ഫോഴ്സ്മെന്റിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: