കോട്ടയം: കേരള പത്രപ്രവര്‍ത്തകേതര പെന്ഷന് കമ്മിറ്റി പുന:സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ചെയര്‍മാനായ കമ്മിറ്റിയില്‍ കേരളാ ന്യൂസ്പേപ്പര്‍ എംപ്ലോയീസ് െഫഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപന് നമ്പാട്ട്, പ്രസിഡന്റ് ജയ്സണ്‍ മാത്യു, ഓള് ഇന്ത്യാ െഫഡറേഷന്‍ ജനറല്‍ സെക്രട്ടറി വി ബാലഗോപാല്‍ എന്നിവരാണ് നോണ്‍ജേര്‍ണലിസ്റ്റ് പ്രതിനിധികള്‍. പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഡോ. ആമ്പാടിയാണ് കണ്‍വീനര്‍. ധനവകുപ്പിന്റെയും തൊഴില്‍ വകുപ്പിന്റെയും കമീഷണര്‍ & സെക്രട്ടറിയും അംഗമായ കമ്മിറ്റിയുടെ കാലാവധി മൂന്ന് വര്‍ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: