തൃശൂര്‍: തിരുവമ്പാടി ക്ഷേത്രത്തിലെ ശ്രീകൃഷ്ണഭഗവാന്റെ തിരുവുത്സവം ഇന്ന് രാത്രി 8 മണിയോടെ കൊടിയേറി മാര്‍ച്ച് 16ന് ആറാട്ടോടെ സമാപിക്കും. വൈകുന്നേരങ്ങളില്‍ അരങ്ങേറുന്ന സാംസ്കാരിക പരിപാടികളില്‍ വനിതാസംഘങ്ങളുടെ തിരുവാതിരക്കളി, കൈക്കൊട്ടിക്കളി എന്നിവയ്ക്ക് പുറമെ കലാമണ്ഡലം ഗോപി ശ്രീകൃഷ്ണനായി രംഗത്തെത്തുന്ന കുചേലവൃത്തം കഥകളി, ചിറയ്ക്കല്‍ നിധീഷ്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവരുടെ തായമ്പക, സുധാമാരാരും സംഘവും അവതരിപ്പിക്കുന്ന വയലിന് കച്ചേരി, നൃത്താഞ്ജലി എന്നി പരിപാടികള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: