തിരുവനന്തപുരം: പൊതു സ്ഥലങ്ങളില്‍ അംഗപരിമിതരെ വികലാംഗര്‍ എന്ന് പരാമര്‍ശിക്കുന്നത് ഒഴിവാക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ നിയമസഭയില്‍ അറിയിച്ചു.
കെഎസ്ആര്‍ടിസി ബസുകളില്‍ വികലാംഗര്‍ എന്ന എഴുത്ത് മാറ്റാന്‍ ഉടന്‍ നിര്‍ദേശം നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു. അംഗപരിമിതരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രത്യേക പരിഗണന നല്‍കും.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ധനകാര്യ വകുപ്പ് നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. റിപ്പോര്‍ട്ടില്‍ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാമര്‍ശമുണ്ട്. 2016 ഡിസംബര്‍ 6നാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. നിയമോപദേശം ലഭിച്ച ശേഷം നടപടിയെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: