പാമ്പാടി: ജിഷ്ണുപ്രണോയിയുടെ ഘാതകരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് സര്‍ക്കാര്‍- മാനേജ്മെന്റ് അവിഹിത കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് എബിവിപി ദേശീയ സെക്രട്ടറി ഒ. നിധീഷ്. പാമ്പാടി നെഹ്റു കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിഷ്ണുവിന്റെ മരണം നടന്ന് 60 ദിവസങ്ങള്‍ പിന്നിട്ടിട്ടും അറസ്റ്റ് നടക്കാത്തതും കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ ഇടയാക്കിയതും കൂട്ടിവായിക്കേണ്ടതാണ്. ഇന്ന് എബിവിപി സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ തൃശൂര്‍ ഐജി ഓഫീസിന് മുന്നില്‍ 48 മണിക്കൂര്‍ സത്യഗ്രഹസമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എബിവിപി മുന്‍ സംസ്ഥാന പ്രസിഡണ്ട് എ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എബിവിപി ദേശീയ നിര്‍വാഹകസമിതി അംഗം കെ. വി. വരുണ്‍പ്രസാദ് ജില്ലാ ജോ.കണ്‍വീനര്‍ എം. എം. ഷാജി, കോളേജ് യൂണിയന് പ്രസിഡന്റ് അഖില്‍മോഹന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: