തിരുവനന്തപുരം: കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളുടെ ചുമതലയുള്ള ബാങ്കിങ് ഓംബുഡ്സ്മാനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറല്‍ മാനേജര്‍ എച്ച്. എന്‍. അയ്യര്‍ ചുമതലയേറ്റു. ബാങ്കിന്റെ മുംബൈയിലുള്ള സെന്‍ട്രല്‍ ഓഫീസില്‍ നോണ്‍ ബാങ്കിങ് റെഗുലേഷന് വിഭാഗത്തില്‍ ജനറല്‍ മാനേജറായിരുന്നു അയ്യര്‍.
റിസര്‍വ് ബാങ്കില്‍ പ്രവര്‍ത്തിക്കുന്നതിന് മുമ്പ് ഏഴ് വര്‍ഷത്തിലധികം വാണിജ്യ ബാങ്കുകളില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പത്തുണ്ട്. 1993 ലാണ് റിസര്‍വ് ബാങ്കില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സിന്റെ സര്‍ട്ടിഫൈഡ് അസോസിയേറ്റാണ് അയ്യര്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആന്‍ഡ് ഫിനാന്‍സില്‍ നിന്ന് ട്രഷറി ആന്‍ഡ് റിസ്ക് മാനേജ്മെന്റില്‍ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: