കറുകച്ചാല്‍: തകര്‍ന്നുകിടക്കുന്ന പത്തനാട് മൂലേപീടിക റോഡ് പുരനുദ്ധരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി. ചങ്ങനാശ്ശേരി-വാഴൂര്റോഡ്, കറുകച്ചാല്‍-മണിമല റോഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒന്നര കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റോഡിന്റെ ടാറിംഗ് തകര്‍ന്ന നിലയിലാണ്. ഓട്ടോറിക്ഷ പോലും ഇതുവഴി വരാന്‍ മടികാണിക്കുന്നു. കാല്‍നടക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നു. ഓടകളും തകര്‍ന്ന നിലയിലാണ്. പലയിടത്തും റോഡിന്റെ തിട്ടയിലെ മണ്ണ് ഒലിച്ചുപോയിരിക്കുന്നു. പല ഇരുചക്ര വാഹനങ്ങളും തിട്ടയില്‍ മറിഞ്ഞുവീഴുന്നു. റോഡിലെ ടാറിംഗിനോടു ചേര്‍ന്ന് മണ്ണു നിക്ഷേപിച്ച് ഓടയും നിര്‍മ്മിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: