കോട്ടയം: കേരള ലോട്ടറിയുടെ സമ്മാനഘടന പരിഷ്ക്കരിച്ച് സര്‍ക്കാരിനും ജനങ്ങള്‍ക്കും ലാഭകരമായി നടപ്പിലാക്കുക, താലൂക്ക് കേന്ദ്രങ്ങളില്‍ ലോട്ടറി വിതരണ കേന്ദ്രങ്ങള്‍ തുടങ്ങുക, ലോട്ടറി ഓഫീസുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ക്ഷേമനിധി ബോര്‍ഡില്‍ ബിഎംഎസിന് പ്രാതിനിധ്യം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ലോട്ടറി ഓഫീസ് മാര്‍ച്ച് സംസ്ഥാന സെക്രട്ടറി കെ. ജയന് ഉദ്ഘാടനം ചെയ്തു. യൂണിയന് സെക്രട്ടറി കെ.ജി. ഗോപകുമാര്‍, പ്രസിഡന്റ് എന്‍.എം. രാധാകൃഷ്ണന്, ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം. നളിനാക്ഷന്, ജോ. സെക്രട്ടറി മനോജ് മാധവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: