കേരളത്തിലെ ആദ്യ ആര്‍എസ്എസ് പ്രചാരകന്‍ പി. കുമാരന്‍നായര്‍ അന്തരിച്ചു

Wednesday 14 June 2017 4:18 pm IST

കോഴിക്കോട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ ആദ്യ പ്രചാരകന്‍ ആഴ്ചവട്ടം അഭിലാഷിലെ പി. കുമാരന്‍ നായര്‍ (92) അന്തരിച്ചു. 1942 മുതല്‍ 1948 വരെ ആര്‍എസ്എസ് പ്രചാരകനായിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം ഫയര്‍ഫോഴ്‌സില്‍ ചേര്‍ന്ന ഇദ്ദേഹം 1948 ല്‍ ഗാന്ധി വധത്തെ തുടര്‍ന്ന് നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഷഠിച്ചു. ജയില്‍ വിമോചിതനായ ശേഷം ഇഎസ്‌ഐ കോര്‍പ്പറേഷനില്‍ നിയമിതനായി. അസി. ഡയറക്ടറായാണ് വിരമിച്ചത്. തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് പ്രചാരകനായി പ്രവര്‍ത്തിച്ചത്. ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘചാലകായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സുമതി ദീക്ഷിത്. ബംഗാള്‍ പ്രാന്തപ്രചാരകായിരുന്ന കേശവറാവു ദീക്ഷിതിന്റെ സഹോദരിയാണ് സുമതി ദീക്ഷിത്. മക്കള്‍: വര്‍ഷകുമാരി(കോയമ്പത്തൂര്‍), പത്മകുമാരി(അദ്ധ്യാപിക, കേന്ദ്രീയ വിദ്യാലയം, ഈസ്റ്റ്ഹില്‍ കോഴിക്കോട്). മരുമകന്‍: കൃഷ്ണകുമാര്‍(കോയമ്പത്തൂര്‍). സഹോദരങ്ങള്‍: പി. ഗോപിനാഥന്‍ നായര്‍, പി. ശ്രീധരന്‍ നായര്‍, പരേതരായ പി. ദാക്ഷായണി അമ്മ, പി. സേതുലക്ഷ്മി അമ്മ. സംസ്‌കാരം ഇന്ന് 12 ന് മാങ്കാവ് ശ്മശാനത്തില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.