തിരുവില്വാമല: പാമ്പാടി നെഹ്റു കോളേജില്‍ വനഭൂമികയ്യേറിയതായ പരാതിയെ തുടര്‍ന്ന് വനപാലകരും വിജിലന്‍സും പരിശോധന നടത്തി. വി.എസ്.അച്യുതാനന്ദന്റെ പരാതിയിലാണ് പരിശോധന നടന്നത്.
വടക്കാഞ്ചേരി റെയ്ഞ്ച് ഓഫീസര്‍ പ്രവീണിന്റെ നേതൃത്വത്തില്‍ വനപാലകരും, തൃശ്ശൂര്‍ ജില്ലാ സര്‍വെ സൂപ്രണ്ട് കെ.ആര്.ബാബുവിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘവും,വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിന്പോളും പരിശോധന സംഘത്തിലുണ്ടായിരുന്നു.
കഴിഞ്ഞമാസം ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി വനഭൂമി കയ്യേറ്റം കണ്ടെത്തിയിരുന്നു.കോളേജിലെ ബാഡ്മിന്റണ്‍ കോര്‍ട്ട് സ്ഥാപിച്ചത് വനഭൂമിയിലെ മൂന്ന് സെന്റോളം കയ്യേറിയാണെന്നാണ് കണ്ടെത്തിയത്. ബാഡ്മിന്റണ്‍ കോര്‍ട്ട് പൊളിച്ച് നീക്കാന്‍ അനുമതിക്കായി നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സംഘം അന്ന് അറിയിച്ചിരുന്നു. പഴയന്നൂര്‍ രജിസ്ട്രാര്‍ ഓഫീസിലും സംഘം പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: