കോട്ടയം: ബിജെപി ജില്ലയില്‍ 50 കേന്ദ്രങ്ങളില്‍ ജലസ്വരാജ് പദ്ധതി നടത്തും. ഉപയോഗശൂന്യമായ കുളങ്ങളും കിണറുകളും ശുദ്ധീകരിക്കുക, മഴക്കുഴികള്‍ നിര്‍മ്മിക്കുക, മഴവെള്ള സംഭരണികള്‍ നിര്മ്മികക്കുക, ജലശ്രോതസുകള്‍ ശുദ്ധീകരിക്കുക തുടങ്ങി നിരവധി കാര്യങ്ങളാണ് പദ്ധതിയില്‍പ്പെടുത്തിയിരിക്കുന്നത്. 22ന് ലോകജലദിനത്തില്‍ വാര്‍ഡ്തലത്തില്‍ വിത്തുകള്‍ പാകി കിളിര്‍പ്പിക്കുവാന്‍ തുടങ്ങും. ജൂണ്‍ 5ലോക പരിസ്ഥിതി ദിനത്തില്‍ എല്ലാ ബൂത്തുകളിലും ബഹുജനപങ്കാളിത്തത്തോടെ ഫലവൃക്ഷത്തൈകള്‍ നടും.
ഭൂമിയുടെ ആവാസവ്യവസ്ഥക്ക് ശക്തിപകരുവാനും ജലസംരക്ഷത്തിനുമായി പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കും. തണ്ണീര്‍ത്തടങ്ങളും ജലസ്രോതസുകളും ശുദ്ധീകരിക്കുവാനും സംരക്ഷിക്കുവാനും ബൂത്തുതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. ബിജെപി ജില്ലാ കര്‍ഷക മോര്‍ച്ചയും മഹിളാ മോര്‍ച്ചയും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: