തിരുവനന്തപുരം: പ്രായപരിധിയില്ലാതെ മാധ്യമപ്രവര്‍ത്തനം പഠിക്കാവുന്ന തരത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം നടത്തുന്ന ആറുമാസത്തെ സിറ്റിസണ്‍ ജേര്‍ണലിസം ബിരുദാനന്തര ഡിപ്ലോമാ കോഴ്സില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാനയോഗ്യത സര്‍വകലാശാലാ ബിരുദമാണ്. അപേക്ഷാഫോറം തിരുവനന്തപുരം പ്രസ് ക്ലബ് ഓഫീസില്‍ നിന്ന് നേരിട്ട് 200 രൂപയ്ക്കും 250 രൂപയുടെ ഡ്രാഫ്റ്റ് സഹിതം സെക്രട്ടറി, പ്രസ് ക്ലബ്, തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ അപേക്ഷിച്ചാല്‍ തപാല്‍ മാര്‍ഗവും ലഭിക്കും. ംംം.സലൃമഹമുൃലരൈഹൗയ.രീാ, ംംം.ശഷ്ോ.ീൃഴ എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷ തിരികെ ലഭിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 17 വരെ നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: